ചേർപ്പ്: ബ്ലോക്ക് പഞ്ചായത്ത് പദ്ധ തിയിൽ ഉൾപ്പെടുത്തി ചേർപ്പ് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് നീരോലിതോട് റോഡ് നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന അക്ബർ, വാർഡ് മെമ്പർ ജയ ,അനിത അനിലൻ, കെ.ബി പ്രജിത്ത്, വനജ സോളമൻ, രാജേഷ് എന്നിവർ സംസാരിച്ചു.