News One Thrissur
Updates

വലപ്പാട് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

വലപ്പാട്: വട്ടപ്പരത്തിയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ട് വീശി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. വലപ്പാട് വട്ടപ്പരത്തി, മുറിയപുരയ്ക്കൽ വീട്ടിൽ സുമിത്ത്(29) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26 -ം തിയ്യതി രാത്രി 8.15 മണിയോടെ വാടാനപ്പിള്ളി കുട്ടമുഖം സ്വദേശിയായ ബിജുവും ഭാര്യയും സ്കൂട്ടറിൽ യാത്ര ചെയ്തു വട്ടപ്പരത്തി അമ്പലത്തിനടുത്ത് എത്തിയ സമയം സ്കൂട്ടറിൽ വന്ന യുവാവ് ഇവരുടെ വാഹനം തടഞ്ഞു നിർത്തി ഇയാളുടെ കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന ബിജുവിന്റെ നേരെ ആഞ്ഞു വീശി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ സുമിത്തിനെ വലപ്പാട് പോലിസ് സ്റ്റേഷൻ സബ്ബ്ഇൻസ്പെക്ടർ എബിൻ, പ്രൊബേഷൻ എസ്ഐ ജിഷ്ണു, എഎസ്ഐ ചഞ്ചൽ, സീനിയർ സിവിൽ പോലിസ് ഓഫിസർമാരായ പ്രബിൻ, ലെനിൻ, സിവിൽ പോലിസ് ഓഫിസർമാരായ റെനീഷ്, മുജീബ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതി സുമിത്ത് ഇവരെ വഴക്കു പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ഇപ്രകാരം കൊലപാതക ശ്രമം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സുമിത്തിനെ പല ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വട്ടപരത്തിയിൽ നിന്നും അറസ്റ്റ് ചെയ്തത്. സുമിത്തിന്റെ പേരിൽ വലപ്പാട് പോലിസ് സ്റ്റേഷനിൽ 2013 ൽ ഒരു വധശ്രമ കേസും 2014 ൽ ഒരു കൊലപാതക കേസും മറ്റൊരു വധശ്രമ കേസും 2009 ൽ ഒരു അടിപിടികേസും അടക്കം 8 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Related posts

തൃശ്ശൂരിൽ ബിജെപി കോൺഗ്രസ് ഡീൽ – റവന്യൂ മന്ത്രി കെ.രാജൻ

Sudheer K

തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിദ്ധോദ്ദേശ സഹകരണ സംഘം: ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 

Sudheer K

മരണപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഗര്‍ഭസ്ഥ ശിശു സഹപാഠിയുടേത് തന്നെ; ഡി.എന്‍.എ ഫലം വന്നു 

Sudheer K

Leave a Comment

error: Content is protected !!