പാവറട്ടി: സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ നോമ്പുകാലാചരണത്തിൽ നടത്തപ്പെടുന്ന ബുധനാഴ്ച ആചരണത്തിന് തുടക്കമായി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദിവ്യബലിയിലും സൗജന്യ നേർച്ചഊട്ടിലും പങ്കെടുത്തത്. ബുധനാഴ്ച രാവിലെ നടന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് സെൻ്റ് തോമസ് ആശ്രമാധിപൻ ഫാ.ജോസഫ് ആലപ്പാട്ട് മുഖ്യകാർമ്മികനായി. തുടർന്ന് കുട്ടികൾക്കുള്ള ചോറൂണിന് നിരവധി പേർ പങ്കെടുത്തു. ബുധനാഴ്ച നേർച്ചഊട്ടിന്റെ വെഞ്ചിരിപ്പ് കർമ്മം റെക്ടർ ഫാ. ആൻ്റണി ചെമ്പകശ്ശേരി
നിർവ്വഹിച്ചു. സഹവികാരി ഫാ. ഗോഡ്‌വിൻ കിഴക്കൂടൻ, മാനേജിംഗ് ട്രസ്റ്റി പിയൂസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ കെ.ജെ. വിൻസെൻ്റ്, ഒ.ജെ. ഷാജൻ, വിത്സൻ നീലങ്കാവിൽ, കൺവീനർ ഡേവിസ് തെക്കേക്കര, എൻ.ജെ. ലിയോ, ജോണി സി.ജെ. സേവിയർ അറയ്ക്കൽ, ജോബി ഡേവിഡ്, സുബിരാജ് തോമസ്, കെ.ഒ.ബാബു, ഒ.ജെ ജെസ്റ്റിൻ, ഒ.എം.ഫ്രാൻസിസ്, ജോൺ അറയ്ക്കൽ, സി.വി.സേവിയർ , കെ.ഡി ജോസ്, സി. ജെ. റാഫി, പി.ആർ ഒ. റാഫി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി.