പാവറട്ടി: കൊറിയർ സ്ഥാപനം വഴി പാഴ്സലായി രാസ ലഹരി എത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചാവക്കാട് ചക്കംക്കണ്ടം സ്വദേശി കറപ്പം വീട്ടിൽ ഷറഫുദീനെ (22) ആണ് പാവറട്ടിപൊലീസ് അറസ്റ്റ‌് ചെയ്തത്. സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. പൂവത്തുർ പറപ്പൂർ റോഡിൽ പോസ്‌റ്റ് ഓഫിസിന് സമീപം പ്രവർത്തിക്കുന്ന കൊറിയർ സർവീസ് ഏജൻസിയിലേക്കാണ് ഷറഫുദീൻ്റെ പേരിൽ ലഹരിയടങ്ങുന്ന പാഴ്സൽ എത്തിയത്. യുപിഎസിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതി ലഹരി ഉപയോഗിക്കുന്നതായുള്ള വിവരത്തെ തുടർന്ന് ഏതാനും ദിവസമായി സിറ്റി പൊലീ സ് കമ്മിഷണറുടെ സ്ക്വാഡി ന്റെ നിരീക്ഷണത്തിലായിരുന്നു സ്ക്വാഡിന്റെ കൂടെ സഹക രണത്തോടെ പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസ ഫ് നെറ്റോ, എസ്ഐ വിനോദ്, എഎസ്ഐ രമേഷ്, സി.പി ഒമാരായ അജയൻ, സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. 80 ഗ്രാം രാസലഹരിയാണ് കണ്ടെത്തിയത്. ഡൽഹിയിൽ നിന്നാണ് പാഴ്സൽ അയച്ചിട്ടുള്ളത്. ഉറവിടം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷിച്ച് വരികയാണ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.