കൈപമംഗലം: പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, കാലടി കവര്‍ച്ചാ കേസ്സിലെ പ്രധാന പ്രതിയുമായ പെരിഞ്ഞനം സ്വദേശി പുഴങ്കരയില്ലത്ത് വീട്ടില്‍ അനീസിനെ (23) കാപ്പ ചുമത്തി തടങ്കലിലാക്കി. മതിലകം പോലീസ് സ്റ്റേഷനിൽ 2020 ൽ നടന്നകളവു കേസിലും, 2023 ൽ കൈപമംഗലം പോലീസ് സ്റ്റേഷനിൽ വധശ്രമ കേസിലും. മയക്കുമരുന്ന് ഉപയോഗിച്ച കേസ്സിലും, 2024 ൽ മറ്റൊരു വധശ്രമ കേസിലും ഉള്‍പ്പടെ 8 ഓളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ആണ് അനീസിനെ 6 മാസത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. കൈപമംഗലം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ബിജു കെ ആർ, സബ് ഇൻസ്പെക്ടർമാരായ സൂരജ് കെ എസ്, സജീഷ്, പോലീസ് ഉദ്യോഗസ്ഥരായ ഷിജു, പ്രവീൺ ഭാസ്കർ, മുഹമ്മദ് ഫാറൂഖ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു. 2025-ൽ മാത്രം തൃശ്ശൂർ റൂറൽ ജില്ലയിൽ ഇതുവരെ 46 ഗുണ്ടകളെ കാപ്പ ചുമത്തി. 29 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചും 17 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി പോലീസ് പറഞ്ഞു..