അന്തിക്കാട്: യുവാവിനെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അന്തിക്കാട് തണ്ടിയേക്കൽ വീട്ടിൽ നവീൻ (39) നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അന്തിക്കാട് സ്വദേശിയായ പുളിക്കൽ വീട്ടിൽ സിബിൻ (28) നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സിബിന്റെ അനുജൻ വിബിനെ നവീൻ കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ അന്തിക്കാട് വെച്ച് നവീൻ മഴു ഉപയോഗിച്ച് സിബിൻ്റെ തലയിൽ വെട്ടി ഗുരുതര പരിക്കേൽപ്പിക്കുകയും സഹോദരൻ വിബിനെ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത സംഭവത്തിലാണ് നവീനെ അറസ്റ്റ് ചെയ്തത്. നവീനെതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 5 ക്രിമിനൽ കേസുകളുണ്ട്. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, അഭിലാഷ്, കൃഷ്ണദാസ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ഷാജു, മഹേഷ് എന്നിവരാണ് നവീനെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
previous post
next post