കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ഇടപ്പള്ളി – കൊടുങ്ങല്ലൂർ – തിരൂർ തീരദേശ റെയിൽവേ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. സ്ഥലം ലഭ്യമായാൽ പദ്ധതിക്കാവശ്യമായ മുഴുവൻ ഫണ്ടും ചെലവ് ചെയ്ത് കൊടുങ്ങല്ലൂരിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ തീരദേശ റെയിവെ യാഥാർത്ഥ്യമാക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. തീരദേശ റെയിൽവെ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് ഇ.ആർ ജിതേഷ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ് സജീവൻ എന്നിവർ നൽകിയ നിവേദനത്തിനാണ് സുരേഷ്‌ഗോപി മറുപടി നൽകിയത്. ബി.ജെ.പി തൃശൂർ സൗത്ത് ജില്ലയിലെ പാർട്ടിയുടെ നഗരസഭ കൗൺസിലർമാരുടെയും ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെയും വികസനചർച്ചക്ക് വേണ്ടിയുള്ള യോഗത്തിനായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി. ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡണ്ട് എ.ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു, മുൻ ജില്ലാ പ്രസിഡണ്ട് കെ.കെ. അനീഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. തൃശൂർ സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം എന്നിവർ സംസാരിച്ചു.
previous post