തൃപ്രയാർ: നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ വലപ്പാടുള്ള ഹെഡ്ഡ് ഓഫീസ് സമുച്ചയത്തിലെ നവീകരിച്ച സമന്വയ മാർട്ട് എന്ന ഫാമിലി സൂപ്പർ മാർക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുറമെ എല്ലാ വിധ നിത്യോപയോഗ വസ്തുക്കളും ലഭ്യമാകുന്ന നവീകരിച്ച സമുന്വയ മാർട്ടിൻ്റെ ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.എം അഹമ്മദ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് എന്നിവർക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് അഡ്വ. വി.കെ ജ്യോതിപ്രകാശ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ആർ ദിനേശൻ, ടി.കെ ചന്ദ്രബാബു, ശാന്തി ഭാസി, ബാങ്ക് വൈസ് പ്രസിഡൻ്റ് എ.ജി സുഭാഷ്, ഡയറക്ടർമാരായ കെ.കെ ജിനേന്ദ്ര ബാബു, എം.എ അനിൽകുമാർ, പി. സക്കീർ ഹുസൈൻ, ടി.വി ചന്ദ്രൻ, എം.ഡി സുരേഷ്, ബി.എസ് ജ്യോത്സന, ഹേമലത പ്രതാപൻ, പി.എസ് ഗിരീഷ്, സെക്രട്ടറി പി.സി ഫൈസൽ എന്നിവർ സംസാരിച്ചു. പ്രശസ്തിയാർജ്ജിച്ച സഹകരണ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായി നിലവിൽ പ്രവർത്തിക്കുന്ന “സമന്വയ”യിൽ മിൽമയുടെ 150ഓളം ഉൽപ്പന്നങ്ങൾ, ഷർട്ട്, ബാഗ്, കുടകൾ ഉൾപ്പെടെ കേരള ദിനേശിന്റെ ഉൽപ്പന്നങ്ങൾ, മത്സ്യഫെഡ് രുചിക്കൂട്ടുകൾ,സർക്കാർ സംരംഭങ്ങൾ ആയ റെയ്ഡ്കോ യുടെയും, കേരള സോപ്പ്സിന്റെയും ഉൽപ്പന്നങ്ങൾ,
ലോകപ്രശസ്ത മറയൂർ ശർക്കര, എക്സ്പോർട്ട് ക്വാളിറ്റി ഉൽപന്നങ്ങളായ വാരപ്പെട്ടി ഉണക്ക ചക്ക, വാട്ടക്കപ്പ,
പൊക്കാളി അരി, വെങ്ങിണിശ്ശേരി വെളിച്ചെണ്ണ, ഇടുക്കി സഹ്യ ഫാം ഫ്രഷ് ഉൽപന്നങ്ങൾ, ചേന്നമംഗലം കൈത്തറി തുടങ്ങിയവ ലഭ്യമാണ്. ഇപ്പോൾ എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ലഭിക്കുന്ന ഒരു ഫാമിലി സൂപ്പർ മാർക്കറ്റ് കൂടിയായി സമന്വയ മാറുമ്പോൾ മണപ്പുറത്തെ ഏറ്റവും മികച്ച ഷോപ്പിംഗ് കേന്ദ്രമാകുകയാണ്.
നിശ്ചിത ഉൽപന്നങ്ങളിൽ ഡിസ്കൗണ്ട് ഉൾപ്പെടെ നൽകിക്കൊണ്ട് മിതമായ വിലയിൽ ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളാണ് സമന്വയയിൽ ലഭ്യമാക്കുന്നത്.