വാടാനപ്പള്ളി: തലയെടുപ്പുള്ള 15 ആനകളെ അണിനിരത്തിയുള്ള ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം ആഘോഷിച്ചു. കൂട്ടി എഴുന്നെള്ളിപ്പിൽ 16 ആനകളിൽ വലത്ത് ചെറുപ്പുളശ്ശേരി രാജശേഖരൻ എന്ന ആനയെ നിർത്താതിരുന്നതിനാൽ കമ്മറ്റിക്കാർ ആനയെ പിൻവലിച്ചതോടെയാണ് 15 ആനകളെ അണിനിരത്തി കൂട്ടി എഴുന്നെള്ളിപ്പ് നടന്നത്. ക്ഷേത്ര കമ്മറ്റിയുടെ തിരുവാണിക്കാവ് എന്ന ആന തിടമ്പേറ്റി വലത്ത് റെഡ്സ്റ്റാർ കമ്മറ്റിയുടെ ചിറക്കൽ കാളിദാസൻ എന്ന ആനയും ഇടത്ത് ചൈതന്യ കമ്മറ്റിയുടെ ഊട്ടോളി അനന്തൻ എന്ന ആനയും അണിനിരന്നു. ഉത്സവത്തിന്റെ ഭാഗമായി വാദ്യമേളങ്ങളോടെ കാവടി, തെയ്യം വരവും വെടിക്കെട്ടും ഉണ്ടായി.