അരിമ്പൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച അങ്കണവാടി ഹെൽപ്പറായി തെരെഞ്ഞെടുത്ത അരിമ്പൂർ പഞ്ചായത്തിലെ എറവ് വിദ്യാമന്ദിർ അങ്കണവാടിയിലെ ആനീസിനെ അരിമ്പൂർ പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ ആദരവ് കൈമാറി. വൈസ് പ്രസിഡന്റ് സി.ജി.സജീഷ് അധ്യക്ഷത വഹിച്ചു. വാർഡംഗങ്ങളായ സി.പി. പോൾ, ജില്ലി വിത്സൺ, നീതു ഷിജു, മുൻ അങ്കണവാടി വർക്കർ ഗീത രാമചന്ദ്രൻ, കരുണ വയോജന ക്ലബ്ബ് കോഡിനേറ്റർ കെ.അപ്പുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. വനിതാ ദിനത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് പുരസ്‌കാരം സമ്മാനിക്കും.