News One Thrissur
Updates

കിണറ്റില്‍ വീണ പോത്ത്കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി

കാട്ടൂർ: പടിയൂരില്‍ കിണറ്റില്‍ വീണ പോത്ത്കുട്ടിയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സും നാട്ടുകാരും. പടയൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഐശ്വര്യ റോഡിനടുത്ത് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം, അടിപ്പറമ്പില്‍ ശശിഭായിയുടെ, ഒരു വയസുള്ള പോത്താണ് വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. 12 അടിയോളം വെള്ളമുള്ളകിണറാണിത്. നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വലപ്പാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് വടം കെട്ടി പോത്തിനെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയത്.

Related posts

മണലൂർ ചാത്തൻകുളങ്ങര പാടശേഖരത്തിലെ നെൽ കൃഷി വെള്ളത്തിൽ മുങ്ങി: കർഷകർ ദുരിതത്തിൽ

Sudheer K

വി.ജി. അശോകൻ അന്തരിച്ചു.

Sudheer K

ജോണി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!