ചേർപ്പ്: വേനൽ ചൂടിൽ നിന്ന് ആളുകൾക്ക് ആശ്വാസമേകി ചേർപ്പ് സർവ്വീസ് സഹകരണ ബാങ്കിൽ തണ്ണീർപന്തൽ ആരംഭിച്ചു. ബാങ്ക് പ്രസിഡൻ്റ് സി.എൻ. ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രദീപ് വലിയങ്ങോട്ട്, ഡയറക്ടർമാരായ എ.എസ് ഉണ്ണികൃഷ്ണൻ, കെ.കെ. രാമൻ, ഷാജി കള്ളിയത്ത്, സണ്ണി ചാക്കോ, സി. അനിത,ലതസുരേന്ദ്രൻ, സെക്രട്ടറി എം.എസ് രേഖ എന്നിവർ പ്രസംഗിച്ചു. സംഭാരം, തണ്ണി മത്തൻ, കുടിവെള്ളം എന്നിവ മൂന്ന് മാസം നീളുന്ന തണ്ണീർ പന്തലിൽ ഒരുക്കിയിട്ടുണ്ട്.