News One Thrissur
Updates

തൃപ്രയാർ ക്ഷേത്രം തന്ത്രി പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ ശതാഭിഷേക ചടങ്ങുകൾ മാർച്ച് 9 മുതൽ 11 വരെ.

ത്യപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ ശതാഭിഷേകം (84-ാം പിറന്നാൾ) ആഘോഷചടങ്ങുകൾ മാർച്ച് 9, 10, 11 തിയ്യതികളിൽ തൃപ്രയാർ ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗോവ ഗവർണർ ശ്രീധരൻ പിള്ള, ഹൈക്കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് എൻ.നഗരേഷ്, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ, തൃശൂർ ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ, ബ്രഹ്മർഷി, മോഹൻജി തുടങ്ങിയവരും വിവിധ മേഖലകളിൽ നിന്നുള്ള ആചാര്യന്മാർ, സന്ന്യാസി ശ്രേഷ്ഠർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻന്റ് കെ. രവിന്ദ്രൻ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളും ഭക്തജനങ്ങളും പങ്കെടുക്കുന്നു. 9, 10 തിയ്യതികളിൽ രാവിലെ 9 മുതൽ സാംസ്‌കാരിക പരിപാടികളും, വൈകിട്ട് 5 മുതൽ 9.30 വരെ വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനെല്ലൂർ പടിഞ്ഞാറെമന പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ ജീവചരിത്രം ആസ്പദമാക്കിക്കൊണ്ട് “അഗ്രേപശ്യാമി” എന്ന നൃത്താവിഷ്‌കാരം 9 ന് രാത്രി 7.30 ന് തൃശൂർ നടനസാത്വിക അവതരിപ്പിക്കും. കലാമണ്ഡലം ശ്രീജ അവതരിപ്പി ക്കുന്ന ഓട്ടൻതുള്ളൽ, ടി.എസ്.രാധാകൃഷ്‌ണൻ്റെ സംഗീതകച്ചേരി, കലാമണ്ഡലം ഉണ്ണികൃഷ്‌ണന്റെ പാഠകം, ജി.കെ.പ്രകാശ് & സംഘം അവതരിപ്പിക്കുന്ന ഭജനമണ്ഡലി, പാലക്കാട് ശ്രീറാം & ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ മ്യൂസിക് എന്നിവയും അരങ്ങേറും

11 ന് രാവിലെ മുതൽ ശതാഭിഷേകചടങ്ങുകൾക്ക് തുടക്കം കുറിക്കും. തൽസമയം തൃശൂർ ബ്രഹ്മസ്വം മഠം വേദമന്ത്രപഠന വിദ്യാർഥികളുടെ വേദപാരായണം, കലശാഭിഷേകം, തേവർക്ക് മുഴുക്കോപ്പ് കളഭം, പശുദ്വാനം തുടങ്ങിയവയും, വൈകുന്നേരം ക്ഷേത്രത്തിൽ ചുറ്റുവിളക്ക്, നിറമാല, തൃപ്രയാർ വാദ്യകല ആസ്വാദകസമിതിയുടെ വിശേഷാൽ തായമ്പക എന്നിവയും ഉണ്ടായിരിക്കും. ജന്. കൺവീനർ യു.പി.കൃഷ്ണനുണ്ണി, കൺവീനർ വിനോദ് നടുവത്തേരി, ട്രഷറർ സി.പ്രേംകുമാർ, ഫൈനാൻസ് ചെയർമാൻ പി.മാധവമേനോൻ, അരുൺ കരുവത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

Sudheer K

തണ്ട്യോയ്ക്കൽ കുടുംബസഭയുടെ 17-ാം വാർഷികവും കുടുംബസംഗമവും

Sudheer K

കുപ്രസിദ്ധ ഗുണ്ട ഡൈമണ്‍ എന്നറിയപ്പെടുന്ന ജിനുജോസിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

Sudheer K

Leave a Comment

error: Content is protected !!