അന്തിക്കാട്: അന്തിക്കാട് സ്വദേശിയായ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അവർക്ക് മാനഹാനി വരുത്തുകയും അവിടെയുണ്ടയിരുന്ന മോട്ടോർ സൈക്കിൾ തല്ലിപ്പൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. അന്തിക്കാട് പുളിക്കൽ വീട്ടിൽ സിബിൻ (28)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം 08.30 യോടെ അന്തിക്കാട് സ്വദേശിയായ സ്ത്രീയും ഭർത്താവും താമസിക്കുന്ന വീടിന്റ മുറ്റത്തേക്ക് സിബിൻ അതിക്രമിച്ച് കയറി സ്ത്രീയുടെ ഭർത്താവിന്റെ ഉടമസ്ഥതയിൽ ഉള്ള ഡ്രൈക്ലീനിങ്ങ് സെന്ററിലെ സാധനങ്ങൾ സപ്ലൈ ചെയ്യുവാനായി വന്ന ഡെലിവറി ബോയി സിബിനെ കളിയാക്കിയതിലുള്ള വിരോധം വെച്ച് ഡെലിവറി ബോയിയെയും വാഹനത്തിൽ ഇരുന്ന ഇതര സംസ്ഥാന ജീവനക്കാരനെയൂം തള്ളി താഴെയിട്ടത് ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവുമായി സിബിൻ തർക്കിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ വന്ന സ്ത്രീയെ മാനഹാനി വരുത്തുകയും അവിടെയുണ്ടായിരുന്ന മോട്ടോർ സൈക്കിൾ തല്ലിപ്പൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിനാണ് സിബിനെ പിടികൂടിയത്. സിബിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ വധശ്രമക്കേസും, സ്ത്രീയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനുള്ള കേസും പൊതു സ്ഥലത്ത് ലഹരി ഉപയോഗിച്ച് പൊതു ജനത്തിന് ശല്യം വരുത്തിയതിനുള്ള കേസും അടക്കം 4 ക്രിമിനൽ കേസുകളുണ്ട്. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, അഭിലാഷ്, കൃഷ്ണദാസ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ഷാജു, മഹേഷ് എന്നിവരാണ് സിബിനെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.