തൃശ്ശൂർ: കൊരട്ടിയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലടിച്ച് രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കോതമംഗലം സ്വദേശി ജയ്മോൻ (42), മകൾ 11 ജോയന്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ അമ്മ മഞ്ജു, മകൻ ജോയൽ, ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ അലൻ എന്നിവരെ പരിക്കുകളോടെ കറുകുറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5 മുക്കാലോടെ കൊരട്ടി ലത്തീൻ പള്ളിക്ക് സമീപമായിരുന്നു അപകടം. കോതമംഗലത്തു നിന്നും പാലക്കാട്ടേക്ക് പോകും വഴി നിയന്ത്രണം തെറ്റിയ കാർ മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.. ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.