അന്തിക്കാട്: വന്നേരിമുക്കിൽ കുളിപ്പിക്കാൻ കൊണ്ടു പോയ പശു ഓടി കിണറ്റിൽ വീണതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ച് വലിച്ച് ഉയർത്തി പുറത്തെത്തിക്കുകയായിരുന്നു. ഫയർ ഫോഴ്സിൻ്റെ വാട്ടർ ഹോസ്, ജെസിബിയിൽ കെട്ടിയാണ് കിണറ്റിലെ വെള്ളത്തിൽ വീണു കിടന്ന പശുവിനെ കരക്കെത്തിച്ചത്. ഇന്ന് രാവിലെ യാണ് സംഭവം.