അരിമ്പൂർ: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി എസും സംയുക്തമായി ഭിന്നശേഷി കലോത്സവം നടത്തി. അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ധ്വനി 2025 എന്ന പരിപാടി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ സീന അനിൽകുമാർ അധ്യക്ഷയായി. 5 പഞ്ചായത്തുകളിൽ നിന്നായി 70 കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, സി.ഡി.പി.ഒ. ശുഭ എസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സ്മിത അജയകുമാർ, ശുഭ സുരേഷ്, സൈമൺ തെക്കത്ത്, ജീന നന്ദൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി.ആർ. ശ്രീവിദ്യ തുടങ്ങിയവർ സംസാരിച്ചു.