അന്തിക്കാട്: വടക്കേക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു. പെരിങ്ങോട്ടുകര കാനാടിക്കാവ് ക്ഷേത്രം മഠാധിപതി ആചാര്യശ്രേഷ്ഠ ഡോ: കെ.കെ. വിഷ്ണുഭാരതീയ സ്വാമി അന്തിക്കാട് പുത്തൻപ്പള്ളിക്കാവ് ക്ഷേത്രം സെക്രട്ടറി എ.എസ് ഉണ്ണികൃഷ്ണന് നല്കി പ്രകാശനം നിർവ്വഹിച്ചു. വടക്കേക്കര ക്ഷേത്രം ആഘോഷകമ്മറ്റി പ്രസിഡൻ്റ് അന്തിക്കാട് പത്മനാഭൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജേഷ് കുറുവത്ത്, വൈസ് പ്രസിഡൻ്റ് പരമേശ്വരൻ മേനാത്ത്, കമ്മറ്റി അംഗങ്ങളായ അജിത രഘു, രാഗേഷ് ജി നായർ, ദേവദത്തൻ നെച്ചിക്കോട്ട്, അനുപ് ആറ്റുപുറത്ത്, എടത്തിരി മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറി ബാലകൃഷ്ണൻ പുറക്കോട്ട്, ആകാശ് അറയ്ക്കൽ എന്നിവർ സംബന്ധിച്ചു. കമ്മറ്റി അംഗം ഇ.രമേശൻ സ്വാഗതവും, ജോ:സെക്രട്ടറി ഷാജി കുറുപ്പത്ത് നന്ദിയും പറഞ്ഞു.
മാർച്ച് 20 മുതൽ 25 വരെയാണ് ഉത്സവം.