News One Thrissur
Updates

ലതിക വിവേകാനന്ദന് അനുമോദനവുമായി നെഹ്റു സ്റ്റഡി സെന്റർ

പുത്തൻപീടിക: ലോക വനിത ദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങോട്ടുകര നെഹ്‌റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ ശ്രീലങ്കയിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന സിലോൺ റേഡിയോയിൽ 25 വർഷം മലയാളികൾക്ക് സുപരിചിതമായ സ്വരം നൽകി മലയാളിക്ക് എന്നും സ്വന്തമായ ലതിക വിവേകാനന്ദനെ വസതിയിലെത്തി അനുമോദിച്ചു. നെഹ്റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം ചെയർമാനും, ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ആന്റോ തൊറയൻ വനിത ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്‌റ്റഡി സെന്റർ കൺവീനർ രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രമോദ് കണിമംഗലത്ത്, ധനപാലൻ, പോൾ പുലിക്കോട്ടിൽ, നവീന ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ബെന്നി ആഞ്ഞിലപ്പടി, ജഗദീശ് രാജ് വാള മുക്ക്, അരുണൻ, റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി.

Related posts

അന്തിക്കാട്  സാമൂഹീകാരോഗ്യ കേന്ദ്രത്തിലേക്ക് മണപ്പുറം ഫൗണ്ടേഷൻ മൾട്ടിപാരമോണിറ്ററും ഡിഫിബ്രിലേറ്ററും കൈമാറി.

Sudheer K

സ്കൂളിൽ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം: പരിക്കേറ്റ പത്താം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

Sudheer K

ലളിത അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!