തളിക്കുളം: ലൈഫ് മിഷൻ ഭവന നിർമാണം ഉൾപ്പെടെയുള്ള ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കും ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്കും ഊന്നൽ നൽകി തളിക്കുളം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ലൈഫ് മിഷന് 5.34 കോടി രൂപ ഉൾപ്പെടെ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്ക് 8.50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള പദ്ധതികൾക്കും ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്കും 80 ലക്ഷം രൂപ വകയിരുത്തി. കാർഷിക മേഖലയ്ക്ക് 50 ലക്ഷം രൂപയും മൃഗസംരക്ഷണം ക്ഷീരവികസനം എന്നീ മേഖലയ്ക്ക് 46 ലക്ഷം രൂപയും മത്സ്യബന്ധന മേഖലയ്ക്ക് 23 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 40 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് 67 ലക്ഷം രൂപയും വൃദ്ധ ക്ഷേമ പദ്ധതികൾക്കായി 28 ലക്ഷം രൂപയും ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾക്കായി 34 ലക്ഷം രൂപയും വനിതാ ശിശുക്ഷേമ പദ്ധതികൾക്കായി 56 ലക്ഷം രൂപയും, പട്ടികജാതി ക്ഷേമ പദ്ധതികൾക്കായി 1.26 കോടി രൂപയും വകയിരുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ സജിത അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് പി.കെ അനിത ടീച്ചർ ബജറ്റ് അവതരിപ്പിച്ചു.