News One Thrissur
Updates

പുത്തൻപീടിക കുറുവത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനു  കൊടിയേറി

അന്തിക്കാട്: പുത്തൻപീടിക കുറുവത്ത് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. ശ്രുതിഷ് ആലപ്പുഴ ശാന്തിയുടെ കാർമ്മികത്വത്തിൽ ശനിയാഴ്ച്ച രാവിലെ കൊടിയേറ്റം നടന്നത്. 13, 14 തിയ്യതികളിലാണ് ഉത്സവം. രക്ഷാധികാരി കെ.കെ ചന്ദ്രൻ, പ്രസിഡൻ്റ് കെ കെ സുബ്രഹ്മണ്യൻ, സെക്രട്ടറി കെ.ജി സ്മിഘോഷ്, ട്രഷറർ കെ.വി രതീഷ് എന്നിവർ നേതൃത്വം നൽകി. 13ന് രാവിലെ 3ന് കളമെഴുത്തുപാട്ട്, 8.30നു രൂപക്കളം, 14ന് 7.30നു കലശാഭിഷേകം, 9നു ശീവേലി, 9.30നു പറ നിറയ്ക്കൽ, 4നു വാളമുക്ക് പടിഞ്ഞാറ് ശ്രീ നാരായണ ഗുരുദേവ സന്നിധിയിൽ നിന്ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, രാത്രി തായമ്പക, ദേവിക്കു രൂപക്കളം, ഭഗവതിപ്പാട്ട്, ഗുരുതി സമർപ്പണം.

Related posts

ഒരുമനയൂർ സ്വദേശിയായ യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി.

Sudheer K

ബക്കറ്റിലെ വെള്ളത്തിൽ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

Sudheer K

അന്തിക്കാട് കെ.ജി.എം.എൽ. സ്കുൾ അന്തിക്കാടിൻ്റെ 124 മത് വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും പ്രീ പ്രൈമറി ദിനവും യാത്രയയപ്പു സമ്മേളനവും

Sudheer K

Leave a Comment

error: Content is protected !!