News One Thrissur
Updates

ചാവക്കാട് വൻ രാസ ലഹരി മരുന്നു വേട്ട: രണ്ട് പേർ പിടിയിൽ

ചാവക്കാട്: ഓപ്പറേഷൻ ക്ലീൻ സ്ളേറ്റിൻ്റെ ഭാഗമായി ചാവക്കാട് എക്സൈസ് നടത്തിയ രാത്രികാല പരിശോധനയിൽ കാരക്കാട്, പുന്ന ദേശത്ത് നിന്നുമായി രണ്ട് കേസുകളിലായി രാസ ലഹരിയായ എംഡിഎംഎ യുമായി രണ്ടുപേർ പിടിയിലായി. ഗുരുവായൂർ കാരക്കാട് ദേശത്ത് കാരയിൽ വീട്ടിൽ ഗോവിന്ദ് (20) മണത്തല പുന്ന ദേശത്ത് കറുപ്പം വീട്ടിൽ സയിദ് അക്ബർ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും യഥാക്രമം1.101 ഗ്രാം 3.253 ഗ്രാം എംഡിഎംഎ പിടി കൂടി. യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിനാണ് എംഡിഎംഎ സൂക്ഷിച്ചതെന്ന് പ്രതികൾ എക്സൈസിന് മൊഴി നൽകി.ചാവക്കാട് പരിസരത്തുമായി ലഹരി മരുന്ന വില്പന നടത്തുന്ന സംഘങ്ങളെ പറ്റി ഇവരിൽ നിന്നും നല്ല സൂചനകൾ ലഭിച്ചിട്ടുണ്ട് വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രതികളെ പിടികൂടിയ സംഘത്തിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ജെ. റിൻ്റോ, പ്രിവൻ്റീവ് ഓഫീസർമാരായ ബാഷ്പജൻ സി. കെ, സുനിൽ ടി. ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു.കെഎൻ, ജോസഫ് എ, ശ്യാം. എസ്, അക്ഷയ് കുമാർ എം.എ. വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത എസ്. സിനി എന്നിവർ ഉണ്ടായിരുന്നു.

 

Related posts

തളിക്കുളത്ത് സഹകരണ സംരക്ഷണ മുന്നണി കൺവെൻഷൻ. 

Sudheer K

സി പി ഐ നാട്ടിക ലോക്കൽ അസി. സെക്രട്ടറിയെ വലപ്പാട് സിഐ മർദ്ദിച്ചതായി പരാതി.

Sudheer K

വി.ജി. അശോകൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!