തളിക്കുളം: നാട്ടിക നിയോജകമണ്ഡലം എംഎൽഎയുടെ 2023-24 ആസ്തി വികസന പദ്ധതി പ്രകാരം നിർമ്മിച്ച നാല് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം സി.സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ഇടശ്ശേരി പടിഞ്ഞാറ് & കിഴക്ക്, പത്താംകല്ല് സെൻ്റർ, കച്ചേരിപ്പടി സെൻ്റർ എന്നിവിടങ്ങളിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചത്.
ദേശീയപാത അതോറിറ്റിയുടെ നടപടിക്രമങ്ങൾ മൂലം ഒരു വർഷത്തോളം ഈ പദ്ധതി വൈകിയിരുന്നു.
ഗ്രാമപഞ്ചായത്തിൻ്റെ ആവശ്യ പ്രകാരം
16 ലക്ഷം രൂപയിൽ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം വലപ്പാട് സെക്ഷൻ ആണ് പദ്ധതി നിർവഹണം പൂർത്തീകരിച്ചത്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ വലിയ ആവശ്യമാണ് ഈ പദ്ധതിയോടെ നിറവേറിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ സജിത അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് അംഗം കല ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിത ടീച്ചർ ഗ്രാമപഞ്ചായത്ത് അംഗം ബുഷറ അബ്ദുൾ നാസർ, പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ ദിവ്യ ആനന്ദൻ, ഇടശ്ശേരി ഗ്യാലക്സി ക്ലബ്ബ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.