News One Thrissur
Updates

ലഹരിക്കെതിരെ ജനകീയ കവചം സൃഷ്ടിക്കാൻ അരിമ്പൂർ പഞ്ചായത്ത്.

അരിമ്പൂർ: ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് ലഹരിക്കെതിരെ പ്രതികരിക്കാൻ “ജനകീയ കവചം ” എന്ന ജനകീയ സഭ നടത്തി. അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജനകീയസഭ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ അജയകുമാർ അധ്യക്ഷയായി. വാർഡ് തലത്തിൽ മയക്കുമരുന്നിനെതിരെ ക്ലബ്ബുകൾ, വയോജനങ്ങൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങി സമസ്ത മേഖലയിൽ ഉള്ളവരെ ഉൾപ്പെടുത്തി കർമ്മസമിതി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ലഹരി സംഘങ്ങൾക്കെതിരെ വിവരങ്ങൾ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഇതുവഴി ഏർപ്പെടുത്തും. അന്തിക്കാട് എസ്എച്ച്ഒ സുബിന്ദ്, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ രഞ്ജിത്ത്, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി.സജീഷ്, ജനപ്രതിനിധികളായ സി.പി.പോൾ, പി.എ. ജോസ്, എറവ് കപ്പൽ പള്ളി വികാരി ഫാ. റോയ് ജോസഫ് വടക്കൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സംഘടനാ ഭാരവാഹികൾ, വിവിധ ക്ലബ്ബ് പ്രതിനിധികൾ തുടങ്ങി നിരവധി പേർ ജനകീയ സഭയിൽ പങ്കെടുത്തു.

Related posts

ചേർപ്പ് ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ചിത്രശലഭം പരിപാടി.

Sudheer K

അനിൽകുമാർ അന്തരിച്ചു

Sudheer K

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക്​52 വർഷം കഠിന തടവും പിഴയും

Sudheer K

Leave a Comment

error: Content is protected !!