പാവറട്ടി: കാട്ടുപന്നി കൂട്ടം വൻതോതിൽ കൃഷി നശിപ്പിക്കുന്നു. കർഷകർ ആശങ്കയിൽ. കഴിഞ്ഞ ദിവസം വിളക്കാട്ടുപാടത്ത് റിട്ട. പ്രഫ.നീലങ്കാവിൽ എൻ.ജെ.വർഗീസിന്റെ കൃഷിയിടത്തിൽ കയറിയ പന്നിക്കൂട്ടം നേന്ത്രവാഴ തൈകൾ, കാബേജ് തോട്ടം എന്നിവയാണ് നശിപ്പിച്ചത്. തൈകൾ കുത്തിമറിച്ചിടുന്ന ഇവ കിഴങ്ങുകളും ഉണ്ണിപിണ്ടിയുമെല്ലാം തിന്ന നിലയിലാണ്. വെള്ളരി, പാവൽ, മത്തൻ, ചീര, പടവലം തുടങ്ങിയ കൃഷിയും വർഗീസിന്റെ കൃഷിയിടത്തിലുണ്ട്. അടുത്ത ദിവസം ഇതും നശിപ്പിക്കുമോ എന്ന ആശങ്കയിലാണ് ഈ കർഷകൻ. സമീപത്തെ കൃഷിയിടങ്ങളിലും പന്നികളുടെ ശല്യം രൂക്ഷമാണ്. ചേന, ചേമ്പ് തുടങ്ങി തെങ്ങിൻ തൈകൾ വരെ ഇവ നശിപ്പിക്കുകയാണ്. വീട്ടുവളപ്പിലോ കൃഷിടത്തിലോ ഒന്നും കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. പഞ്ചായത്തും കൃഷി വകുപ്പും ഇടപെട്ട് ഇതിന് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം.
previous post