തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വർഷങ്ങളായി ജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാതെ സഞ്ചാരയോഗ്യമല്ലാതെ തകർന്നു കിടക്കുന്ന നാട്ടിക കോട്ടൺമിൽ റോഡ് പീതാംബരൻ റോഡ് തുടങ്ങി വാർഡിലെ നിരവധി റോഡുകൾ ഉടനെ ശരിയാക്കി ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നാട്ടിക നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തകർന്ന റോഡിൽ വാഴനട്ടുകൊണ്ട് പ്രതിഷേധിച്ചു,നാട്ടിക പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലെ റോഡുകളും തകർന്നു കുണ്ടും കുഴിയും നിറഞ്ഞു കിടക്കുകയാണെന്നും,ഈ റോഡുകളിലൂടെ യാത്ര ചെയ്യുന്നവർക്ക് നിരവധി അപകടങ്ങൾ സംഭവിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുകയും പൊടി നിറഞ്ഞും ആളുകൾക്ക് റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും സമരം ഉദ്ഘാടനം ചെയ്ത നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.എൻ സിദ്ധപ്രസാദ് പറഞ്ഞു,ഭൂരിപക്ഷം നഷ്ട്ടപ്പെട്ട സിപിഎം നാട്ടിക പഞ്ചായത്ത് ഭരണസമിതി അഴിമതി നടത്താനും കമ്മീഷൻ വാങ്ങാൻ വേണ്ടി മാത്രമായ ഒരു പഞ്ചായത്ത് ഭരണ സമിതി ആയി മാറിയെന്നും നാലര വർഷത്തിൽ ഈ ഭരണസമിതി കൊണ്ട് നാട്ടികയിലെ ജനങ്ങൾക്ക് ഒരു ഗുണവും ഇല്ലാത്ത ഒന്നിനും കൊള്ളാത്ത പഞ്ചായത്ത് ഭരണസമിതിയായി മാറിയെന്നും എ.എൻ സിദ്ധപ്രസാദ് കൂട്ടിച്ചേർത്തു.കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു, വാർഡ് പ്രസിഡന്റ് ശ്രീദേവി സദാനന്ദൻ സ്വാഗതവും യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് റാനിഷ് കെ.രാമൻ നന്ദിയും പറഞ്ഞു, നേതാക്കളായ ടി.വി ഷൈൻ, പി.സി ജയപാലൻ, പി.കെ നന്ദനൻ, പുഷ്പാംഗദൻ ഞായക്കാട്ട്, ജയരാമൻ അണ്ടേഴത്ത്, ജഗജീവൻ ചക്കാമടത്തിൽ, എന്നിവർ സംസാരിച്ചു, രഘുനാഥ് നായരുശ്ശേരി, അശോകൻ മാളിയേക്കൽ, ഭാസ്കരൻ അന്തിക്കാട്ട്,സത്യഭാമ രാമൻ,സരോജിനി പേരോത്ത്,പ്രീമിള പൂക്കാട്ട്, ഗീതാ ബാബു, കാഞ്ചന ജയൻ,ബിന്ദു ബോസ്, സുലൈഖ പോക്കാക്കില്ലത്ത്, തങ്ക ചക്കാണ്ടൻ, സത്യവാൻ കാഞ്ഞിരപ്പറമ്പിൽ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
previous post