കാഞ്ഞാണി: മണലൂർ സഹകരണ ആശുപത്രിയിൽ ടോഗ്സ് തൃശൂരിൻ്റെ സഹകരണത്തോടെ സൗജന്യ സുരക്ഷ ക്യാമ്പും ആശാ പ്രവകർത്തകർക്കു ആദരവും നടത്തി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് എ.വി ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. വി.വി സജീന്ദ്രൻ, ആഷിഖ് വലിയകത്, ഡോ. സപ്ന ശ്രീധർ, ജീജോ തെക്കത്ത്, കെ ആർ റബീഷ്, രാകേഷ് പറത്താട്ടിൽ, ടി ആർ മനോഹരൻ, വിലാസിനി എന്നിവർ സംസാരിച്ചു. സപ്ന ശ്രീധർ, ഡോ. സുലേഖ എ, ഡോ. ഹൃദ്യ പി, ഡോ ലിസ്സിയ ചാക്കോ, ഡോ.സിമി ഫാബിയൻ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.