പെരിഞ്ഞനം: കൊറ്റംകുളം തോണിക്കുളം പടിഞ്ഞാറ് ഭാഗത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. വിലിയപറമ്പില്‍ ക്ഷേത്രോത്സവത്തിന്റ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മാറാടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നതിന് മുമ്പാണ് സഭവം. ആനയക്ക് കൂച്ചുവിലങ്ങ് ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളില്ല. ക്ഷേത്രവളപ്പില്‍ ഓടാന്‍ ശ്രമിച്ച ആനയെ പാപ്പാന്‍മാന്‍ ചേര്‍ന്ന് തളച്ചിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
previous post