പെരിഞ്ഞനം: ചക്കരപ്പാടത്ത് ഉത്സവത്തിൻ്റെ ഘോഷയാത്രക്കിടെ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയും ഒരാളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരപ്പാടം സ്വദേശി കാരനാട്ട് ശ്രീജിത്ത് (മണിയൻ), കയ്പമംഗലം അയിരൂർ സ്വദേശി ചന്ദ്രപ്പുരക്കൽ വിനീഷ് എന്നിവരെയാണ് കയ്പമംഗലം പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഏറാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെയാണ് സംഭവം. ഘോഷയാത്രക്കിടയിലെക്ക് ബൈക്ക് ഇടിച്ചു കയറ്റാൻ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്ത ആളെ ഇവർ മർദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
previous post