News One Thrissur
Updates

നൂറു വയസ്സ് പിന്നിട്ട മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ വെള്ളാഞ്ചേരി രാമകൃഷ്ണന് സ്നേഹാദരവ് നൽകി

തൃപ്രയാർ: നൂറു വയസ്സ് കഴിഞ്ഞു 101 വയസ്സിലേക്ക് എത്തിനിൽക്കുന്ന കോൺഗ്രസിന്റെ മുൻകാല സജീവ പ്രവർത്തകനും ഇപ്പോഴത്തെ നാട്ടികയിലെ കോൺഗ്രസിന്റെ തലമുതിർന്ന കാരണവർ കൂടിയായ വെള്ളാഞ്ചേരി രാമകൃഷ്ണന് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി സ്നേഹാദരവ് നൽകി. വെള്ളാഞ്ചേരി രാമകൃഷ്ണന്റെ വസതിയിലെത്തി മുൻ എംപിയും കെപിസിസി വർക്കിങ് പ്രസിഡണ്ട് കൂടിയായ ടി.എൻ പ്രതാപൻ പൊന്നാട അണിയിച്ചും ഫോട്ടോ പതിച്ച മൊമെന്റോ നൽകിയാണ് സ്നേഹാദരവ് നൽകിയത്, രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻ്റ് ആയതിന്റെ 100 വർഷം തികഞ്ഞതിന്റെ ആഘോഷ പരിപാടികൾ ഇന്ത്യയിൽ എമ്പാടും നടക്കുന്നതിനോട് അനുബന്ധിച്ചാണ് 101 വയസ്സിലേക്ക് എത്തി നിൽക്കുന്ന വെള്ളാഞ്ചേരി മാമു മകൻ രാമകൃഷ്ണൻ അവർകൾക്ക് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി സ്നേഹാദരവ് നൽകി ആദരിച്ചത്,കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പിഎം സിദ്ദിഖ് അധ്യക്ഷത വഹിച്ചു, മുൻ നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ വി.ആർ വിജയൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി.വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സിജി അജിത് കുമാർ, എ.എൻ സിദ്ധപ്രസാദ്, വി.ഡി സന്ദീപ്, ടി.വി ഷൈൻ,മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.സി ജയപാലൻ, പി.കെ നന്ദനൻ,യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ്‌ റാനിഷ് കെ രാമൻ എന്നിവർ സംസാരിച്ചു, ഭാസ്ക്കരൻ അന്തിക്കാട്ട്, ശ്രീദേവി സദാനന്ദൻ പുഷ്പാംഗദൻ ഞായക്കാട്ട്, പ്രസാദ് വെള്ളാഞ്ചേരി, ജഗദീജീവൻ ചക്കാമഠത്തിൽ, ചന്ദ്രൻ കാട്ടിൽ മൂത്തേഴത്ത്,സരോജിനി പേരോത്ത്, പ്രമീള പൂക്കാട്ട്,രാധ ആനന്ദൻ,ഗീതാ ബാബു,ബിന്ദു ബോസ്,ബീന തഡ്യേക്കൽ, സുലൈഖ പോക്കാക്കില്ലത്ത്, കാഞ്ചന ജയൻ, റാണി പുഷ്‌പ്പാങ്ങധൻ, തങ്ക ചക്കാണ്ടൻ,സന്ധ്യ വെള്ളാഞ്ചേരി, മക്കളായ സുരേഷ് വെള്ളാഞ്ചേരി, ദിനേശ് വെള്ളാഞ്ചേരി കുടുംബാദികൾ തുടങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

വ​സു​മ​തി അന്തരിച്ചു

Sudheer K

സലീന അന്തരിച്ചു

Sudheer K

യുവാവിനെ അക്രമിച്ച കേസ് മൂന്ന് പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!