അന്തിക്കാട്: മുറ്റിച്ചൂർ പെടയനാട് ഉണ്ണിമാറിമംഗലം ദുർഗാഭഗവതി ക്ഷേത്രത്തിൽ നിന്ന് പണവും പൂജാസാമഗ്രികളും മോഷണം നടത്തിയ കേസിൽ അന്തിക്കാട് പൊലീസ് അന്വേഷണം തുടങ്ങി. കൗണ്ടറിലെ മേശവലിപ്പ് പൊളിച്ച് 11,000 രൂപ, ഭഗവതി ക്ഷേത്രം, ഗണപതി ക്ഷേത്രം എന്നിവയ്ക്കടുത്തുള്ള ഭണ്ഡാരങ്ങൾ പൊളിച്ച് പണം, 15 നിലവിളക്കുകൾ, 22 തൂക്കുവിളക്ക് തട്ടുകൾ, 3 ചെമ്പുകുടങ്ങൾ, 5 നൈവേദ്യ പാത്രങ്ങൾ, 8 ഉരുളികൾ, 15 പൂപ്പാലികൾ എന്നിവ ഉൾപ്പെടെ ഒരുലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. വലിയമ്പലത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു