പഴുവിൽ: കേരള മുസ്ലീം ജമാഅത്തിൻ്റെ ജില്ലാ സെക്രട്ടറിയും പഴുവിൽ മഹല്ല് പ്രസിഡണ്ടുമായിരുന്ന പി കെ സത്താറിൻ്റെ പേരിൽ അനുസ്മരണ സമ്മേളനവും ഇഫ്ത്വാർ സംഗമവും നടത്തി. രാവിലെ 10 ന് സത്താറിൻ്റെ കബറിടത്തിലെ സിയാറത്തിനു ശേഷം രാവിലെ 11 ന് അദ്ദേഹത്തിൻ്റെ വസതിയിൽ മൗലൂദ് പാരായണവും ദുആ മജ്ലിസും സയ്യിദ് സൈനുദ്ധീൻ സഖാഫി അൽ ബുഖാരി കൂരിക്കുഴി തങ്ങൾ നേതൃത്വം നൽകി. വൈകീട്ട് 3.30 ന് പഴുവിൽ ബാബുസ്സലാം മദ്രസയിൽ വെച്ച് എസ് എസ് എഫ് മഴവിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട അനുസ്മരണ സമ്മേളനം മഹല്ല് പ്രസിഡണ്ട് നജീബ് അമ്പലത്ത് ഉദ്ഘാടനം ചെയ്തു.ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് യൂസുഫ് സഅദി, എ.എം തൻവീർ, കെ എം ലൈലാർ മാസ്റ്റർ, പി.കെ സിദ്ദീഖ് മിഷാബ് മെഹബൂബ് എന്നിവർ സംസാരിച്ചു. ഇഫ്ത്വാർ സംഗമം എസ്വൈഎസ് ജില്ലാ പ്രസിഡന്റ് ബഷീർ അഷ്‌റഫി ആത്മീയ പ്രഭാഷണം നടത്തി. തുടർന്ന് ഇഫ്ത്വാർ സംഗമവും നടത്തി.