പെരിഞ്ഞനം: ഗതാഗത തിരക്കേറിയ മൂന്നുപീടിക സെന്ററില്‍ വാഹനാപകടമുണ്ടാക്കുകയും യാത്രക്കാരെയും ഹോം ഗാര്‍ഡിനേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ദേശീയപാതിയിലൂടെ ഇന്നോവ കാറില്‍ വന്ന യുവാക്കള്‍ ഇരിഞ്ഞാലക്കുട ഭാഗത്തേയ്ക്ക് കാര്‍ തിരിച്ചപ്പോള്‍ രണ്ട് ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചിരുന്നു. യാത്രക്കാരുമായി യുവാക്കള്‍ ബഹളമായതോടെ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് അരവിന്ദാക്ഷന്‍ ഇടപെട്ടു. ഇതോടെ ഇദ്ദഹത്തെ യുവാക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ടാണ് നാട്ടുകാര്‍ ഇടപെട്ടത്. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളും മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂവരെയും കൈകാര്യം ചെയ്തശേഷമാണ് പോലീസിലേല്‍പ്പിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും കയ്പമംഗലം പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.
previous post