മതിലകം: പുതിയകാവിൽ തൊഴിലുറപ്പ് തൊഴിലാളി തൊഴിലിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു.മതിലകം പന്ത്രണ്ടാംവാർഡ്’ പുതിയകാവ് തെക്കുഭാഗം – സ്വാശ്രയനഗർ, വാക്കാട്ട് ഷിജുവിൻ്റെ ഭാര്യ കനക(45)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5ന് പെരുംതോട് കയർവലപ്പായ ജോലി ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു, ഉടൻ തന്നെ തൊഴിലാളികൾ ചേർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് പെരിഞനം പൊന്മാനിക്കുടം നിദ്ര ക്രമറ്റോറിയത്തിൽ.
next post