തൃപ്രായർ: എൺപത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന തൃപ്രയാർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പടിഞ്ഞാറെമനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാടിനെ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. തൃപ്രായർ ക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് മുൻ എം,പി ടി.എൻ പ്രതാപൻ അവർകൾ പൊന്നാട അണിയിച്ചു കൊണ്ട് ആദരിച്ചു.കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി വി.ആർ വിജയൻ, മഹിളാ കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡണ്ട് പി. വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.എൻ സിദ്ധപ്രസാദ്, സി.ജി അജിത് കുമാർ,ടിവി ഷൈൻ, പി.കെ നന്ദനൻ,നാട്ടിക ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മാധവൻ,മെമ്പർമാരായ സി.എസ് മണികണ്ഠൻ, കെ.ആർ ദാസൻ,bകുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കമല ശ്രീകുമാർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയ സത്യൻ, അംബിക രാമചന്ദ്രൻ, അനഘ ദാസ്,പുഷ്പ കുട്ടൻ,തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു