പഴുവില്‍: വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ ത്ഥൃമാക്കാന്‍ ലക്ഷ്യമിട്ട് ഭവന പദ്ധതികള്‍ക്ക 3,37,90,000 രൂപ വകയിരുത്തി ചാഴൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ 2025-2026 വര്‍ഷത്തെ 4533770 രൂപ മിച്ചം വരുന്ന ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമ്പിളി സുനില്‍ അവതരിപ്പിച്ചു. തരിശു രഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലൂന്നി കൃഷി അനുബന്ധ മേഖലകള്‍ക്ക് ഒരു കോടി രൂപയും, ബാലസാഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് 35 ലക്ഷം രൂപ വിവിധ ബാലസഹൃദ പ്രോജക്ടകള്‍ക്കായി വകയിരുത്തിയും, മൃഗസംരക്ഷണത്തിന് 22,32,000 രൂപയും പരിസ്ഥിതി ജലസംരക്ഷണത്തിന് 36,68,500രൂപയും ആരോഗ്യ മേഖെയ്ക്ക് 49,40,000 രൂപയും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് 32,93,750 രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 30,31,400 – രൂപയും കുടിവെള്ളം മാലിന്യ സംസ്കരണം എന്നിവയ്ക്കായി 27,74,500 രൂപയും വനിത ശിശു ക്ഷേമ പദ്ധതികള്‍ക്കായി 54,65,450 രൂപയും, പട്ടികജാതി ക്ഷേമത്തിനായി 58,49,800 രൂപയും, കളിസ്ഥലത്തിനായി 1 കോടി രൂപയും ഗ്രാമീണ റോഡ് വികസനത്തിനായി 19509000 രൂപയും, തൊഴിലുറപ്പ് പദ്ധതിയില്‍ 2,90,57,000 /രൂപയും വകയിരുത്തിയിട്ടുണ്ട് . പഞ്ചായത്ത് ഓഫീസ് പൂനര്‍ നിര്‍മ്മാണത്തിന് നാട്ടിക നിയോജക മണ്ഡലം എംഎല്‍എ സി.സി. മുകുന്ദന്‍ അനുവദിച്ച 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഗ്രാമീണറോഡ് പുനരുദ്ധാരണ പ്രവൃത്തിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 70 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികള്‍ക്കായി സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട് . മെയ് മാസത്തോടു കൂടി പ്രവൃത്തി പൂര്‍ത്തീകരിക്കും പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ്സി വർഗ്ഗീസ് സ്വാഗതവും അക്കൗണ്ടന്റ് കെ.എം. മനോജ്കുമാർ നന്ദിയും പറഞ്ഞു.
previous post