ചേർപ്പ്: പിതാവിൻ്റെ ഓർമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ ചിലവിൽ റോഡ് നിർമ്മിച്ച് മാതൃകയായി മക്കൾ. അമ്മാടം സ്വദേശിയും കർഷകനുമായിരുന്ന അന്തരിച്ച പെല്ലിശ്ശേരി വർക്കി പൊറിഞ്ചുവിൻ്റെ ഓർമ്മക്കായിട്ടാണ് അമ്മാടം കോട്ടയിൽ മഠം വഴിയിൽ സ്വന്തം സ്ഥലത്ത് നൂറ്റമ്പത് മീറ്ററിൽ ടൈൽ വിരിച്ചാണ് റോഡ് നിർമ്മിച്ചത്. വർക്കി പൊറിഞ്ചു റോഡ് എന്ന നാമകരണവും ചെയ്തു. മക്കളിൽ മുതിർന്ന പി.പി.ജോയ് ഉദ്ഘാടനം ചെയ്തു. പി.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. പി.പി. ടോമി, പി.പി. ഡേവീസ്, പി.പി. ജോസ്, പി.പി. ടോമി, വിൻസെൻ്റ് ഊക്കൻ, കുസുമം ആൻ്റണി, മിനി ആൻ്റണി, ലിംല വിൽസൺ, മാഗി ജോയ്, ആനി ജോസ്, ഫിലോമിന ബാബു, എൽസി ഡേവീസ്, ടെസ്സി ടോമി എന്നിവർ സംസാരിച്ചു.
next post