എളവള്ളി: സേവന മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും പ്രാധാന്യം നൽകി എളവള്ളി ഗ്രാമ പഞ്ചായത്ത് ബജറ്റ്. 31, 72,05,356 രൂപ വരവും 31,14,62,000 രൂപ ചെലവും, 57,43,356 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപാണ് അവതരിപ്പിച്ചത് സേവന മേഖലക്ക് 11 കോടി , പ്രാദേശിക റോഡ് 5.27 കോടി രൂപ, ജലസേജനം 3 കോടി ഉൽപാദന മേഖലക്ക് 2 കോടി രൂപ എന്നിവയ്ക്ക് മുൻഗണ നൽകി കൊണ്ടാണ് ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ജിയാ ഫോക്സ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിന്ദു പ്രതീപ് ബഡ്ജറ്റ് അവതരിപ്പിച്ചു. ടി.സി മോഹനൻ, പി.എം അബു സനൽകുന്നത്തുള്ളി, ശ്രീ ബിതാ ഷാജി, രാജി മണികണ്ടൻ, ഷാലി ചന്ദ്രശേഖരൻ, എം പി ശരത്ത് കുമാർ, എന്നിവർ സംസാരിച്ചു.
previous post