News One Thrissur
Updates

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പാവറട്ടി സ്വദേശി അറസ്റ്റിൽ.

പാവറട്ടി: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോ(32 വയസ്സ്) യെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി. അജയകുമാർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. പ്രതിവിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. സംഭവത്തിനു ശേഷം എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയ സംഘത്തിൽ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ റമീസ്, വൈശാഖ്, ഇൻസ്പെക്ടർ ജി.അജയകുമാർ, എ.എസ്.ഐ സാജൻ എന്നിവർ ഉണ്ടായിരുന്നു കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്എച്ച്ഒ അജയകുമാർ അറിയിച്ചു.

Related posts

ചന്ദ്രശേഖരൻ അന്തരിച്ചു 

Sudheer K

കാഞ്ഞാണിയിൽ ഗതാഗത കുരുക്ക് രൂക്ഷം: യാത്രക്കാർ വലയുന്നു. 

Sudheer K

ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.

Sudheer K

Leave a Comment

error: Content is protected !!