അന്തിക്കാട്: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.പെരിങ്ങോട്ടുകര കിഴക്കും മുറി അറക്കപറമ്പില്‍ വിനയന്‍ ( 29 ) നെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. വിനയൻ അന്തിക്കാട്, വാടാനപ്പള്ളി സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പടെ 8 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് ഡി ഐ ജി ഹരിശങ്കര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്തിക്കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃജേഷ്, സിയാദ്, രജീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.