ഗുരുവായൂർ: ആറു വയസ്സുകാരിയെ കാറിൽ പൂട്ടിയിട്ട് ദമ്പതികൾ ക്ഷേത്രദർശനത്തിന് പോയി. കാറിനുള്ളിൽ ഒറ്റക്കായതോടെ കരഞ്ഞ് നിലവിളിച്ച കുട്ടിയെ പോലീസെത്തി രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കർണാടക സ്വദേശികളായ ദമ്പതികളാണ് കുട്ടിയെ കാറിനുള്ളിൽ തനിച്ചാക്കി പോയത്. കാറിനുള്ളിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് കാറിന്റെ ഡോർ തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി. പിന്നീട് സ്ഥലത്ത് എത്തിയ രക്ഷിതാക്കൾക്ക് പോലീസ് താക്കീത് നൽകി. കുട്ടി ഉറങ്ങിയതിനാൽ കാറിൽ കിടത്തിയതാണെന്നാണ് രക്ഷിതാക്കൾ പൊലീസിന് നൽകിയ വിശദീകരണം.
previous post
next post