കയ്പമംഗലം: ബീച്ചിൽ പറമ്പ് വൃത്തിയാക്കികൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. വഞ്ചിപ്പുര സ്വദേശികളായ കണക്കശ്ശേരി ലത ശാന്തൻ, കുന്നുങ്ങൾ അജിത സുരേഷ് എന്നിവർക്കാണ് കടന്നൽക്കുത്തേറ്റ്. ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂളിന് വടക്ക് ഭാഗത്ത് വെച്ചാണ് സംഭവം. ഇരുപത്തഞ്ചോളം വരുന്ന തൊഴിലാളികൾ ചേർന്നാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ഇതിനിടെ സമീപത്തെ തെങ്ങിലുണ്ടായിരുന്ന കടന്നൽകൂട്ടം ഇളകി ഇവരെ ആക്രമിക്കുകയായിരുന്നു. എല്ലാവരും ഓടിമാറിയെങ്കിലും രണ്ട് പേർക്ക് പരിക്കേൽക്കുകയായിരുന്നു.
previous post