കൊടുങ്ങല്ലൂർ: ക്ഷേത്ര ദർശനത്തിന് എത്തിയ ആളുടെ സ്കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിൽ.കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കെ അമ്പല കോമ്പൗണ്ടിൽ വച്ചിരുന്ന പത്തനംതിട്ട കൊയ്പ്രം ദേശത്ത് കണ്ടന്തിങ്കര വീട്ടിൽ വിഷ്ണുവിൻ്റെ സ്കൂട്ടർ ആണ് മോഷണം പോയത്. സ്കൂട്ടർ മോഷ്ടിച്ച ലോകമലേശ്വരം കാവിൽ കടവ് ദേശത്ത് അടിമച്ചാലിൽ വീട്ടിൽ, സതീശൻ (53)നെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാറിൻെറ നിർദേശം പ്രകാരം ബൈക്ക് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സതീശൻ അറസ്റ്റിലായത്. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർ സാലിം കെ, പോലീസ് ഉദ്യോഗസ്ഥരായ ഷമീർ, വിഷ്ണു, ഗോപേഷ്, ജിജിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.