News One Thrissur
Updates

വേനൽച്ചൂടിന് ആശ്വാസമായി മഴ എത്തി: തൃശൂർ ഉൾപ്പടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു

കൊച്ചി: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. എറണാകുളം അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു. വേങ്ങൂർ സ്വദേശി വിജയമ്മ വേലായുധൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം , വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അങ്കമാലിയിൽ ശക്തമായ മഴയും മിന്നലും ആണ് അനുഭവപ്പെട്ടത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കൻ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. തെക്കൻ തമിഴ് നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, മാലിദ്വീപ്, എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെയാകും. ഈ മേഖലയിൽ മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Related posts

വേലാണ്ടി അന്തരിച്ചു

Sudheer K

ബസിടിച്ച് ബൈക്ക് യാത്രക്കാരനായ ചാഴൂർ സ്വദേശി മരിച്ചു.

Sudheer K

മണലൂർ സെന്റ്‌ ഇഗ്‌നേഷ്യസ് പള്ളിയിലെ ദർശന സഭ അംഗങ്ങളുടെ കുടുംബസംഗമം

Sudheer K

Leave a Comment

error: Content is protected !!