കടപ്പുറം: ഗ്രാമ പഞ്ചായത്തിൽ 2024-25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ അടുക്കളമുറ്റത്തെ താറാവ് വളർത്തൽ പദ്ധതിയുടെ വിതരണോദ്ഘടാനം നടന്നു.മൊത്തം 200 പേർക്ക് 5 താറാവ് കുഞ്ഞുങ്ങളെ വീതം നൽകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.1000 താറാവ് കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർ അലി അധ്യക്ഷത വഹിച്ചു.ഏഴാം വാർഡ് മെമ്പർ എ.വി.അബ്ദുൽ ഗഫൂർ,പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ.സെബി,ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഫസൽ റഹ്മാൻ എന്നിവർ സംസാരിച്ചു.
previous post