പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സീറോ വേസ്റ്റ് ക്യാമ്പയിൻ നടത്തി. തൃപ്രയാർ പാലം മുതൽ കരിവാംകുളം വരെ മെയിൻ റോഡ് പരിസരം വൃത്തിയാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് സീറോ വേസ്റ്റ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഷ്റഫ് ഒ.എസ്, വിവിധ സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷൈനി ബാലകൃഷ്ണൻ, ഷീജ സദാനന്ദൻ, സിജോ പുലിക്കോട്ടിൽ മെമ്പർമാരായ ആന്റോ തൊറയൻ, ജോയ് സി.എൽ, പ്രജീഷ, ഗുണസിംഗ്. വി.കെ, സദാശിവൻ, രതി അനിൽകുമാർ, മിനി ജോസ്, സതി ജയചന്ദ്രൻ, ജിഷ്ണു പ്രേമൻ, മീന സുനിൽ, സനിത, സജൻ, രഹ്‌ന പ്രജു, സെക്രട്ടറി സുനിത കെ.വി എന്നിവരും തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി വ്യവസായികൾ, ഓട്ടോ യൂണിയൻ സംഘടന, സന്നദ്ധ സംഘടനകൾ എന്നിവരും ഈ സേവന പ്രവർത്തനത്തിൽ പങ്കാളികളായി.
next post