ചേർപ്പ്: പാലക്കൽ അമ്മാടം റോഡിൽ കുഴിക്കാട്ടിരി ഭഗവതി ശാസ്താ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട സ്ക്കൂട്ടറിൽ നിന്ന് തെന്നി വീണ് യുവാക്കൾക്ക് പരിക്ക്. അമ്മാടം കാരണത്ത് വീട്ടിൽ വിജിൽ(35), സുഹൃത്ത് അമ്മാടം മഠത്തിപറമ്പിൽ പ്രവീൺ (49) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ വിജിൽകൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് , പ്രവീണിന് സാരമായിട്ടാണ് പരിക്കേറ്റിട്ടുള്ളത് ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത് ചേർപ്പ് ആക്ട്സ് പ്രവർത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
next post