കൈപ്പമംഗലം: കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർ ആയിട്ടുള്ളവർക്ക് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിനകത്തുള്ള 28 ഓളം വരുന്ന വ്യക്തികൾ ഉപകരണം കൈപ്പറ്റിയത്. വിതരണ ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് മണി ഉല്ലാസൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസഹാക്ക് പുഴങ്കരയിലത്ത്, വാർഡ് മെമ്പർമാരായ സുകന്യ ടീച്ചർ, പി.എം സൈനുൽ ആബ്ദീൻ സെക്രട്ടറി ഗിരീഷ് മോഹൻ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥ ശ്രീമതി വൈദേഹി കെ.ആർ, കെ.കെ സക്കരിയ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വിഹിതം ജില്ലാ പഞ്ചായത്ത് വിഹിതം എന്നിവ ഉൾപ്പെടുത്തി എട്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പദ്ധതി നിർവഹണം നടത്തിയത്. സ്റ്റാറ്റിക് സൈക്കിൾ, വീൽ ചെയറുകൾ, തെറാപ്പി മാറ്റുകൾ,തെറാപ്പി ബോളുകൾ, പീഡിയാട്രിക് വീൽചെയർ, സിപി ചെയർ, ഫോൾഡിങ് വാക്കർ ഡീലക്സ്, വുഡൻ സി പി ചെയർ എന്നിങ്ങനെ 26 തരത്തിലുള്ള ഉപകരണങ്ങൾ വിതരണം നടത്തി
previous post
next post