തളിക്കുളം: ഗ്രാമ പഞ്ചായത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനത്തിന്റെ ഭാഗമായി മേശയും കസേരയും വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് വിതരണോദ്ഘാടനം നിർവഹി ച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷത വഹിച്ചു 16 മത്സ്യത്തൊഴിലാളിക ളുടെ മക്കൾക്ക് മേശയും കസേ രയും വിതരണം നടത്താൻ ഒരു ലക്ഷം രൂപയാണ് തളിക്കുളം പഞ്ചായത്ത് വകയിരുത്തിയത്. മ ത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി പഠനോപ കരണങ്ങളായ ലാപ്ടോപ്, ഫർണിച്ചർ എന്നിവ വിതരണം ചെ യ്യാൻ നാല് ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷം ചെലവഴിച്ചത്. അടുത്ത സാമ്പത്തികർ വർഷത്തിലേക്കായി 20 ലക്ഷ ത്തോളം അടങ്കൽ തുക വരുന്ന മേൽ പദ്ധതികൾ നിർദേശിച്ചിട്ടു ണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ഞ്ചിയും വലയും, മത്സ്യത്തൊഴി ലാളി കുടുംബങ്ങൾക്ക് പി.വി.സി വാട്ടർ ടാങ്ക്, മത്സ്യ വിതരണത്തി നായി മോട്ടോർസൈക്കിളും ഐസ് ബോക്സും, തീരസുരക്ഷ മു ന്നിൽക്കണ്ട് സുരക്ഷ ബോർഡുകൾ, പരമ്പരാഗതമായി നടത്തി വരുന്ന മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനാവശ്യ ത്തിനായി ലാപ്ടോപ്, ഫർണിച്ച എന്നീ പ്രോജക്ടുകളാണ് അടുത്ത സാമ്പത്തിക വർഷത്തിലേക്ക് മാറ്റി വെച്ചിട്ടുള്ളത്. വൈസ് പ്രസിഡൻ്റ് പി.കെ. അനിത, ക്ഷേ മകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെ യർപേഴ്‌സൻ ബുഷറ അബ്ദുൽ നാസർ, പഞ്ചായത്തംഗങ്ങളായ ഐ.എസ്. അനിൽകുമാർ, ഷാജി ആലുങ്ങൽ, സന്ധ്യ മനോഹ രൻ, ബിന്നി അറക്കൽ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അശ്വിൻ, സാഗർമിത്ര, അശ്വതി തുടങ്ങി യവർ സംസാരിച്ചു.
previous post