തൃപ്രയാർ: ആഴ്ചകളായി കുടിവെള്ള ക്ഷാമം നേരിടുന്ന നാട്ടിക എകെജി നഗറിൽ ശുദ്ധജല വിതരണം നടത്തി ഉപവി ചാരിറ്റബിൾ ട്രസ്റ്റ്. പ്രദേശത്ത് കുടി വെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നാട്ടിക ഉപവി ചാരിറ്റബിൾ ട്രസ്റ്റ് മുൻകൈയെടുത്ത് രണ്ട് വാഹനങ്ങളിലൂടെ ജനങ്ങൾക്ക് ശുദ്ധജലം എത്തിച്ചു നൽകിയത്. പ്രദേശത്തെ നാല്പതിലേറെ കുടുംബങ്ങൾക്ക് ഇത് വഴി നേരിട്ട് പ്രയോജനം ലഭിച്ചു. ഉപവി ചാരിറ്റബിൾ ട്രസ്റ്റ് കോഡിനേറ്റർ താജുദ്ധീൻ കാവുങ്ങൽ, ഭാരവാഹികളായ സാദിക്ക് അസീസ്, ബഷീറുദ്ധീൻ, മുഹമ്മദ് റസൽ, അബ്ദുൽ ജബ്ബാർ, കബീർ ഉപ്പാട്ട്, ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.